Saturday, May 26, 2012

Lyrics (Malayalam)

ജൂണിലെ നിലാമഴയില്‍,
നാണമായി നനഞ്ഞവളെ
ജൂണിലെ നിലാമഴയില്‍,
നാണമായി നനഞ്ഞവളെ
ഒരു ലോലമാം, നറുതുള്ളിയായി
ഒരു ലോലമാം, നറുതുള്ളിയായി
നിന്‍റെ നെറുകിലുരുകുന്നതെന്‍ ഹൃദയം
((ജൂണിലെ നിലാമഴയില്‍,
മഴയില്‍, മഴയില്‍, മഴയില്‍))))
പാതി ചാരും നിന്‍റെ കണ്ണില്‍
നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിന്‍
മൌനഗോപുരമോ
പ്രണയം തുളുമ്പുമോര്‍മ്മയില്‍
വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ
നീയെനിക്കു പുണരാന്‍ മാത്രം
((ജൂണിലെ നിലാമഴയില്‍,
നാണമായി നനഞ്ഞവളെ))
നീ മയങ്ങും മഞ്ഞുകൂടെന്‍
മൂകമാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍
സൂര്യ മോതിരമോ
ഇതളാല്‍ വിരിഞ്ഞ പൂവു പോല്‍
ഹൃദയം കവര്‍ന്നു തന്നു നീ
ഉരുമ്മി നില്‍ക്കുമുയിരെ
നീയെനിക്കു മുകരാന്‍ മാത്രം
((ജൂണിലെ നിലാമഴയില്‍,
നാണമായി നനഞ്ഞവളെ
ഒരു ലോലമാം, നറുതുള്ളിയായി
ഒരു ലോലമാം, നറുതുള്ളിയായി
നിന്‍റെ നെറുകിലുരുകുന്നതെന്‍ ഹൃദയം))

No comments:

Post a Comment